'നെയ്മർ'; മോഷൻ ടീസർ

Monday 30 January 2023 12:22 AM IST

മാത്യു-നസ്ലൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മർ'എന്ന ചിത്രത്തിന്റെ രണ്ടാമത്തെ മോഷൻ ടീസർ റിലീസായി. വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. നെയ്മ‌ർ ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ്. കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത് . സംഗീതം-ഷാൻ റഹ്മാൻ, ഛായാഗ്രഹണം- ആൽബി, പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു. മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി പാൻ ഇന്ത്യ തലത്തിൽ ഇറങ്ങുന്ന ചിത്രം മാർച്ച് പത്തിന് തിയേറ്റർ പ്രദർശനത്തിന് ഒരുങ്ങകയാണ്. പി.ആർ.ഒ- എ.എസ്.ദിനേശ്.