അനധികൃതമായി കുന്നിടിക്കൽ: വീടുകൾ അപകടത്തിലെന്ന് പരാതി
Monday 30 January 2023 12:30 AM IST
നെടുമങ്ങാട്: ഇരുമ്പ ആലുംമൂട് കുന്നും പുറത്ത് സ്വകാര്യ വ്യക്തി അനധികൃതമായി കുന്നിടിക്കുന്നതിൽ നാലു
വീടുകൾ അപകടാവസ്ഥയിലാണെന്ന് നാട്ടുകാരുടെ പരാതി. വീട് വയ്‌ക്കാൻ മണ്ണിടിക്കാനുളള ഉത്തരവിന്റെ മറവിൽ 48 സെന്റ് മുഴുവൻ ഇടിച്ചു നിരത്തുകയാണെന്ന് കാട്ടി വീട്ടുടമകളും നാട്ടുകാരും ചേർന്ന് മുഖ്യമന്ത്രിക്കും റവന്യു-പൊലീസ് വകുപ്പ് മേധാവികൾക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി. നിരവധി പരാതികൾ പൊലീസിനടക്കം നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അതേസമയം മണ്ണിടിക്കാനുളള ജിയോളജി വകുപ്പിന്റെ ഉത്തരവ് സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.