അസംപ്ഷൻ ചാമ്പ്യന്മാർ
Monday 30 January 2023 12:26 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ജേതാക്കളായി. യു.സി കോളേജ് ആലുവ, പാലാ അൽഫോൻസാ കോളേജ്, കുറവിലങ്ങാട് ദേവമാത കോളേജ് എന്നിവരെ പരാജയപ്പെടുത്തിയാണ് അസംപ്ഷൻ കോളേജ് വിജയിച്ചത്. യു.സി കോളേജ് ആലുവ രണ്ടാം സ്ഥാനവും പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ മാർത്തോമാ കോളേജ് തിരുവല്ല ഒന്നാം സ്ഥാനവും യു.സി കോളേജ് ആലുവ രണ്ടാം സ്ഥാനവും എസ്.എൻ.എം കോളേജ് മാല്യങ്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസംപ്ഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ് ട്രോഫികൾ വിതരണം ചെയ്തു.