കരുണ സംഗമം

Sunday 29 January 2023 9:37 PM IST

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ സംസ്ഥാനതലത്തിൽ ഭിന്നശേഷിയുള്ള യുവതീ യുവാക്കൾക്കായി നടത്തിവരുന്ന വൈവാഹിക സംഗമത്തിന്റെ ഭാഗമായി കരുണ സംഗമം സംഘടിപ്പിച്ചു. എൻ.കെ.അക്ബർ എം.എൽ.എ പുടവ കൈമാറ്റം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് കരുണ സംഗമം ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ കെ.ബി.സുരേഷ് അദ്ധ്യക്ഷനായി. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ ക്ഷേത്രം ശാന്തി സത്യധർമനുണ്ണി അനുഗ്രഹപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഐ ആന്റോ, സംവിധായകൻ വിജീഷ് മണി തുടങ്ങിയവർ പങ്കെടുത്തു. എട്ടു പേരുടെ വിവാഹ നിശ്ചയം നടന്നു. നാലു പേരുടെ വിവാഹ നിശ്ചയം വീടുകളിൽ നടന്നു. വിവാഹം മേയ് 10 ന് നഗരസഭ ടൗൺ ഹാളിൽ നടക്കും.