'ഭാവിക" പദ്ധതി ഉദ്ഘാടനം ചെയ്തു

Monday 30 January 2023 12:33 AM IST

ചങ്ങനാശേരി: വിദ്യാർത്ഥികൾക്ക് പ്രചോദനവും മാർഗനിർദ്ദേശവും നൽകുന്നതിനുള്ള 'ഭാവിക" പദ്ധതി ഗുഡ്‌ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിൽ ഗവർണർ ഡോ. ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു. ഭാവികയുടെ ഉപദേഷ്ടാവും ഗുഡ് ഷെപ്പേർഡ് മെന്ററുമായ ജിജി തോംസൺ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, സ്‌കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചാണത്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ തോമസ് ഇടയാടി, പ്രിൻസിപ്പൽ സുനിത സതീഷ്, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്രനിർമ്മാതവും വിതരണക്കാരനുമായ ലിസ്റ്റിൻ തോമസും 2022ലെ മിസ് കേരള ലിസ് ജയ്‌മോൻ ജേക്കബും സ്‌കൂൾ പ്രതിഭകൾക്ക് അവാർഡുകൾ നൽകി. വൈസ് പ്രിൻസിപ്പൽമാരായ വി.എം സൂരജ് സ്വാഗതവും ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.