ഡി.സി.സി പദയാത്ര നടത്തി

Monday 30 January 2023 2:39 AM IST

തിരുവനന്തപുരം: കോൺഗ്രസ് കടകംപള്ളി മണ്ഡലത്തിലെ കരിക്കകം വാർഡിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ഒരുവാതിൽകോട്ടയിൽ വാർഡ് പ്രസിഡന്റ് കരിക്കകം ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന പദയാത്രയിൽ യു.ഡി.എഫ് കഴക്കൂട്ടം മണ്ഡലം ചെയർമാൻ ആർ. പുരുഷോത്തമൻ നായർ, ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ഡി.സി.സി സെക്രട്ടറിമാരായ അഭിലാഷ് ആർ. നായർ,സി. ജയചന്ദ്രൻ, കുമാരപുരം രാജേഷ്, ഡി. അനിൽകുമാർ, കുളത്തൂർ അജയൻ, മണ്ഡലം പ്രസിഡന്റ് കരിക്കകം സുരേന്ദ്രൻ,യു. പ്രവീൺ,വിജയകുമാർ, ഡി.സി.സി മെമ്പർമാരായ കെ. ജയചന്ദ്രൻ നായർ, പ്രീതകുമാർ, കരിക്കകം തുളസി, കെ. ഷിബു, പ്രത്യൂഷ് സുരേന്ദ്രൻ, കൊച്ചുവേളി രാജേഷ്, മഹേന്ദ്രദാസ്, കങ്കൻ, ജോയി, ഷാജി, മണിക്കുട്ടൻ, ആർ.എസ്. മധു തുടങ്ങിയവർ പങ്കെടുത്തു.