വിദേശമദ്യ വില്പന, മദ്ധ്യവയസ്‌ക്കൻ പിടിയിൽ
Monday 30 January 2023 2:45 AM IST
കിഴക്കേ കല്ലട: നാളുകളായി വിദേശ മദ്യം ചില്ലറ വില്പന നടത്തി വന്ന കിഴക്കേ കല്ലട ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടിൽ ശൈലജൻ (51)പിടിയിലായി. അര ലിറ്റർ, 200 മില്ലി കുപ്പികളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു കൊടുക്കുന്നതും സഹോദരന്റെ വർക്ക് ഷോപ്പിന് സമീപത്ത് വിൽപ്പന നടത്തുന്നതുമാണ് ഇയാളുടെ രീതിയെന്നും മുമ്പും അബ്കാരി, അടിപിടി കേസുകളിൽ ഇയാൾ പ്രതിയാണെന്നും കിഴക്കേ കല്ലട പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ സുധീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ബി.അനീഷ്, എസ്.ഐമാരായ ഷാജഹാൻ, ജോൺസൺ, ബിന്ദുലാൽ സി.പി.ഒ മാരായ വിനേഷ്, മനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇന്ന് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കും.