കർഷകരക്ഷാ സംഗമം

Monday 30 January 2023 12:44 AM IST

കോട്ടയം: കാർഷിക മേഖലയിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കർഷക യൂണിയൻ എം സംഘടിപ്പിച്ച കർഷകരക്ഷാ സംഗമം കേരള കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് അദ്ധ്യക്ഷതവഹിച്ചു. ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, മാലേത്ത് പ്രതാപചന്ദ്രൻ, കെ.പി. ജോസഫ്, അഡ്വ. ഇസഡ് ജേക്കബ്, ജയിംസ് മാലൂർ, സേവ്യർ കളരിമുറി, ഡാന്റീസ് കനാനിക്കൽ, ജോമോൻ മാമലശേരി, മത്തച്ചൻ പ്പാത്തോട്ടം, ജോസി കലൂർ, ജോസ് നിലപ്പന, ജോൺ മുല്ലശ്ശേരി, ബിജു ഐക്കര, സജിമോൻ കോട്ടക്കൽ, രാജൻ ഏഴംകുളം, സന്തോഷ് യോഹന്നാൻ, ജോസ് ഉള്ളാട്ടിൽ, തോമസ് ജോൺ ജോണിച്ചൻ മണലിൽ, തങ്കച്ചൻ മരോട്ടു മൂട്ടിൽ, ജിജി വാളിയംപ്ലാക്കൽ, ജോസ് കാക്കക്കൂടുങ്കൽ എന്നിവർ പങ്കെടുത്തു.