അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു

Sunday 29 January 2023 9:55 PM IST

കറുകച്ചാൽ : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ്പിടി നടപ്പുറം സി.ആർ. പ്രകാശ് (47, കറുകച്ചാലിലെ സി.ഐ.ടി.യു തൊഴിലാളി) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എൻ.എസ്.എസ് പടി പാലമറ്റം റോഡിൽ പഴയ പഞ്ചായത്തോഫീസിന് സമീപമായിരുന്നു അപകടം. കറുകച്ചാലിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്രകാശ് സഞ്ചരിച്ച ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : പ്രബിൻ, പ്രബിത, പ്രബീഷ്. സംസ്‌കാരം ഇന്ന് 12.30ന് കീഴ്‌വായ്പൂർ പെരുമ്പറവ് ന്യൂഇന്ത്യ ബൈബിൾ പരക്കത്താനം സെമിത്തേരിയിൽ.