വിജയികളെ ആദരിച്ചു
Monday 30 January 2023 12:55 AM IST
കോട്ടയം: സംസ്ഥാന സ്‌കൂൾ കലോത്സവ, ശാസ്ത്രമേളയിൽ വിജയിച്ചവരെ ബി.ജെ.പി ജില്ലാ കമ്മിറ്റി ആദരിച്ചു. സിനിമാതാരം കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവങ്ങളിൽ മികവ് തെളിയിച്ച എം.ജി.എം എൻ.എസ്.എസ് ളാക്കാട്ടൂർ സ്‌കൂളിനെയും യോഗത്തിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ. എൻ.കെ. നാരായണൻ നമ്പൂതിരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി. ബിജു കുമാർ, എസ്. രതീഷ്, സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ സോബിൻ ലാൽ, മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.