ശിശുസൗഹൃദവും സ്വീകാര്യവുമായ പ്രവർത്തനം വേണം : മന്ത്രി വീണ

Monday 30 January 2023 1:20 AM IST

തിരുവനന്തപുരം : വിഷമതകൾ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങൾ പരിഗണിക്കുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് സ്വീകാര്യമാകുന്ന തരത്തിൽ അനുഭാവപൂർണവും ശിശു സൗഹൃദവുമായിരിക്കണമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. സംസ്ഥാനത്തെ ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജ്യുഡിഷ്യൽ അക്കാഡമി അക്കാഡമിക് ഡയറക്ടർ ജസ്റ്റിസ് എ.എം. ബാബു, കർഷക കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.അബ്രഹാം മാത്യു എന്നിവർ ക്ലാസുകളെടുത്തു. വനിത ശിശു വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, പ്രോഗ്രാം മാനേജർ കൃഷണമൂർത്തി, സെലക്ഷൻ കമ്മിറ്റി അംഗം ഡോ. മോഹൻ റോയ് എന്നിവർ പങ്കെടുത്തു.