എസ്.കെ. ഹോസ്‌പിറ്റലിൽ ലീഡ് ലെസ് പേസ്‌മേക്കർ ഇംപ്ളാന്റേഷൻ

Monday 30 January 2023 1:19 AM IST

തിരുവനന്തപുരം: എസ്.കെ ഹോസ്‌പിറ്റൽ കാർഡിയോളജി വിഭാഗത്തിൽ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. അർഷാദ്. എമ്മിന്റെ നേതൃത്വത്തിൽ അതിനൂതനമായ ലീഡ് ലെസ് പേസ്‌മേക്കർ ഇംപ്ളാന്റേഷൻ വിജയകരമായി നടത്തി. ഈ ചികിത്സാരീതി നടപ്പിലാക്കുന്ന ദക്ഷിണ കേരളത്തിലെ രണ്ടാമത്തെ സെന്ററാണ് എസ്.കെ. ഹോസ്‌പിറ്റൽ.

ഒരു ക്യാപ്‌സ്യൂളിന്റെ മാത്രം വലിപ്പമുള്ള ഈ പേസ്‌മേക്കർ കൊണ്ട് സാധാരണ പേസ്‌മേക്കറിൽ കാണപ്പെടാവുന്ന ഇൻഫക്ഷൻ, രക്തസ്രാവം, ലീഡ് മുഖാന്തരമുള്ള പ്രശ്‌നങ്ങൾ എന്നിവ കൂടാതെ ശരീരത്തിലെ തുന്നലുകൾ ഒഴിവാക്കാമെന്നുള്ള പ്രത്യേകതയുമുണ്ട്. ഹൃദയാഘാതം സംഭവിച്ച 74കാരനിലാണ് ഈ ചികിത്സാരീതി നടപ്പിലാക്കിയത്. ഡോ.സുരേഷ് കെ, ഡോ. ഹരിഹരസുബ്രഹ്മണ്യം, ഡോ. സരിത എന്നിവരും പങ്കെടുത്തു.