വാഹനങ്ങൾ അനുവദിക്കണമെന്ന് ഗവ. ഡ്രൈവേഴ്സ് അസോ.
കാഞ്ഞങ്ങാട്: കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ അനുവദിച്ച് ഡ്രൈവർ തസ്തിക സംരക്ഷിക്കപ്പെടണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .എം എൻ സ്മാരക ഹാളിൽ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.രമേശ്, ജനറൽ സെക്രട്ടറി വി.വിനോദ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സി.കെ.ബിജു രാജ് , ജില്ലാ വൈസ് പ്രസിഡന്റ് പി.പി.പ്രദീപ് കുമാർ ,വി ടി.മനോജ് കുമാർ,പി.പി.ശശികുമാർ എന്നിവർ സംസാരിച്ചു. ഇ.ബി.ജഗദീഷ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സിബിമോൻ ജോസഫ് പ്രവർത്തന റിപ്പോർട്ടും. ജയരാജൻ നായർ വരവുചിലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റായി പി പി ശശികുമാർ,വൈസ് പ്രസിഡന്റായി ജയൻ മേച്ചേരി, സെക്രട്ടറിയായി കെ.ആർ പ്രസന്നൻ,ജോയിന്റ് സെക്രട്ടറിയായി ബൈജു, ട്രഷററായി കെ. ശ്രീനിവാസൻ എന്നിവരെ തിരഞ്ഞെടുത്തു.