അരനൂറ്റാണ്ട് പിന്നിട്ട സർവീസിന് ആദരം

Sunday 29 January 2023 10:55 PM IST

തലശ്ശേരി : 53 വർഷമായി തലശ്ശേരി മനേക്കരപാനൂർ റൂട്ടിൽ ഓടുന്ന സജിത് ബസിന് നാടിന്റെ ആദരം . തലശ്ശേരിയിൽ നിന്ന് മനേക്കര വഴി പാനൂരിലേക്ക് ആദ്യമായി സർവീസ് നടത്തിയ ബസ്‌കൂടിയാണിത്. 1969 ലാണ് കോടിയേരിയിലെ കെ. വേലായുധൻ ബസ് വാങ്ങിയത്. തലശ്ശേരിയിൽനിന്ന് മനേക്കരവരെയായിരുന്നു ആദ്യ സർവീസ്. 1971ൽ പാനൂരിലേക്ക് ഓട്ടം തുടങ്ങി. രാവിലെ 6.30ന് പാനൂരിൽനിന്ന് തുടങ്ങുന്ന ട്രിപ്പ് രാത്രി 10.30 ഓടെ പാനൂരിൽ അവസാനിക്കും. തുടക്കംമുതൽ 16 സിംഗിൾ ട്രിപ്പ് ഓടിയിരുന്നു. കൊവിഡിനുശേഷം 14 ആയി ചുരുക്കി. യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാർ സ്‌നേഹാദരം നൽകി. മനേക്കര പൗരാവലിയും ഇഎംഎസ് സ്മാരക വായനശാലയുമാണ് ആദരം പരിപാടി സംഘടിപ്പിച്ചത്.