സാംസ്‌കാരിക സദസ് ഇന്ന്

Monday 30 January 2023 1:34 AM IST

തിരുവനന്തപുരം:മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിന ജോയിന്റ് കൗൺസിൽ സാംസ്‌കാരിക വേദിയായ 'നന്മയുടെ' ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഇന്ന് വൈകിട്ട് 4ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ 'മതേതര ഇന്ത്യയിലെ മരിക്കാത്ത സത്യാന്വേഷണങ്ങൾ' എന്ന പ്രമേയം ആസ്പദമാക്കിയുള്ള സാംസ്കാരിക സദസിൽ ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിക്കും.ഡോ.രാജ ഹരിപ്രസാദ്,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ പങ്കെടുക്കും.