സെമിനാർ സംഘടിപ്പിച്ചു

Monday 30 January 2023 1:56 AM IST

തിരുവനന്തപുരം: ആധുനിക ലോകത്ത് എല്ലാവിധ അവകാശങ്ങളോടും കൂടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കും വിധമായിരിക്കും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'പാഠ്യപദ്ധതി പരിഷ്‌കരണവും ജ്ഞാനസമൂഹവും' എന്ന വിഷയത്തിൽ ബാലസംഘം കെ.എസ്.ടി.എ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബാലസംഘം സംസ്ഥാന പ്രസിഡന്റ് ബി.അനൂജ അദ്ധ്യക്ഷത വഹിച്ചു.എൻ.ആദിൽ, ടി.പി കലാധരൻ,ടി.കെ നാരായണദാസ്,എൻ.ടി ശിവരാജൻ,ഡോ. സറീന സലാം,ഡോ. ബീന, എം. പ്രകാശൻ, മീരദർശക്,സി. വിജയകുമാർ, സന്ദീപ് ഡി.എസ് തുടങ്ങിയവർ പങ്കെടുത്തു.