അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

Monday 30 January 2023 1:56 AM IST

പാവറട്ടി: അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് 1. 250 കിലോ കഞ്ചാവ് പിടികൂടി. ഒഡീസ സ്വദേശി ഗണപതി കരൺ (52) ആണ് അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുവല്ലൂർ സെന്റർ, പെരുവല്ലൂർ മദർ കോളേജ് തുടങ്ങിയവ കേന്ദ്രീകരിച്ച് വിൽപ്പന നടത്തി വരികയായിരുന്നു.

ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഡി.വി. ജയപ്രകാശിന്റെ നേതൃത്വത്തിൽ പ്രിവന്റീസ് ഓഫീസർ പി.എൽ. ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി. രാജേഷ്, സി.കെ. റാഫി, കെ. ശരത്ത്, കെ. മനോജ്, കെ.എ. അബ്ദുൽ റഫീക്, പി.ബി. റൂബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement