ഹരിപ്പാട് മണ്ഡലം കൺവൻഷൻ

Monday 30 January 2023 12:09 AM IST
t

ഹരിപ്പാട്: അഖിലേന്ത്യ കിസാൻസഭ ഹരിപ്പാട് മണ്ഡലം കൺവൻഷൻ ജില്ലാ സെക്രട്ടറി ആർ. സുഖലാൽ ഉദ്ഘാടനം ചെയ്തു. ഇ.ബി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. രവി, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, ഡി. അനീഷ്, ടി.കെ. അനിരുദ്ധൻ, രഘുനാഥൻ പിള്ള, ആർ. മുരളീധരൻ നായർ, പി.വി. ജയപ്രസാദ്, മഞ്ജു ശിവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി. അനീഷ് (പ്രസിസന്റ്), ജോർജ് വർഗ്ഗീസ്, ജിറ്റു കുര്യൻ (വൈസ് പ്രസിഡന്റുമാർ), ഇ.ബി വേണുഗോപാൽ (സെക്രട്ടറി), രാധാകൃഷ്ണൻ നായർ, മനോഹരൻ നായർ (ജോ. സെക്രട്ടറിമാർ), കെ. ഹരിദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.