കുടുംബശ്രീക്കാർക്ക് പരിശീലനം
Monday 30 January 2023 1:10 AM IST
മാവേലിക്കര: കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി നിത്യോപയോഗ സാധനങ്ങൾ ഫലപ്രദമായും ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച് വിറ്റഴിച്ച് ഉപജീവനം നടത്താൻ പരിശീലനം നൽകി. വാണിജ്യ വ്യസായ വകുപ്പിന്റെയും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെയും മറ്റം സെന്റ് ജോൺസ് എൻ.എസ്.എസിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് ആൽബർട്സ് കോളേജിലെ റിസോഴ്സ് പേഴ്സൺ ഡോ. എസ്. നിഷ പരിശീലനം നൽകി. ചടങ്ങിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പ്രിൻസിപ്പൽ സൂസൻ സാമുവേൽ, മാനേജർ പ്രൊഫ.കെ.വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.