സപ്‌താഹയജ്ഞവും തൈപ്പൂയ മഹോത്സവവും 

Monday 30 January 2023 12:18 AM IST
t

മാന്നാർ: വിഷവർശ്ശേരിക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹജ്ഞാനയജ്ഞത്തിനു തുടക്കമായി. ആമ്പല്ലൂർ അജിത്ത് യജ്ഞാചാര്യനും പള്ളിപ്പാട് മാധവൻ നമ്പൂതിരി യജ്ഞഹോതാവും ജയചന്ദ്രൻ മാന്നാർ, മാടവൂർ അജയകുമാർ എന്നിവർ യജ്ഞപൗരാണികരുമാണ്. ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ, മേൽശാന്തി ദാമോദരശർമ്മ എന്നിവർ ക്ഷേത്രചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഫെബ്രുവരി 3ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഭാഗവത സമർപ്പണം, സമർപ്പണ പൂജകൾ, ആചാര്യ ദക്ഷിണ, ദീപ സമർപ്പണം എന്നിവ നടക്കും. 5ന് രാവിലെ 8.30 മുതൽ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നിന്ന് കാവടി വരവ്. 12ന് അഭിഷേകം, ദീപാരാധന, ദീപക്കാഴ്ച, സേവ, ഭക്തിഘോഷ ലഹരി.