ഫാ. പി.കെ. വർഗീസിന് ആദരവും പെരുന്നാളും
Monday 30 January 2023 1:22 AM IST
ചാരുംമൂട്: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ, പൗരോഹിത്യ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ പള്ളിയിലെ മുൻ വികാരിയും കല്ലിമേൽ ദയഭവൻ ഡയറക്ടറുമായ
ഫാ. പി.കെ. വർഗീസിന് ആദരവും ആദ്യഫല പെരുന്നാളും ആദ്യഫല ലേലവും നടന്നു. ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ബിനു ഈശോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് അംഗം വി.ആർ. സോമൻ, പൊതുപ്രവർത്തകൻ രതീഷ് കുമാർ കൈലാസം എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.ജെ. ബാബു സ്വാഗതവും ട്രസ്റ്റി മൈക്കിൾ നന്ദിയും പറഞ്ഞു.