പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം
Monday 30 January 2023 1:23 AM IST
അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ഗവ. അപ്പർ പ്രൈമറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, അദ്ധ്യാപക സംഗമം നെല്ലിക്ക മധുരം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അദ്ധ്യക്ഷനായി. സ്കൂൾ വികസന രേഖ അവതരണവും വെബ്സൈറ്റ് ഉദ്ഘാടനവും മാഗസിൻ പ്രകാശനവും വേദിയിൽ നടന്നു. പ്രവാസി വ്യവസായി ഹരികുമാർ തട്ടാരുപറമ്പിൽ, ആലപ്പുഴ ഗവ. മെഡിആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾ സലാം, അന്തർദേശീയ കായൽകൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്, ഗ്രാമപഞ്ചായത്തംഗം സുനിത പ്രദീപ്, എസ്.എം.സി ചെയർമാൻ പ്രശാന്ത് എസ്.കുട്ടി, അദ്ധ്യാപക പ്രതിനിധി പി.ആർ. രജനി, പ്രഥമാദ്ധ്യാപിക എ. നദീറ തുടങ്ങിയവർ സംസാരിച്ചു.