കെ.എസ്.എസ്.പി.യു യൂണിറ്റ് വാർഷികം
Monday 30 January 2023 1:25 AM IST
തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. ഭാസ്കരൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ പട്ടണക്കാട് ബ്ലോക്ക് സെക്രട്ടറി കെ. പ്രകാശൻ, ട്രഷറർ എം.പി. അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ. ഭാസ്കരൻ നായർ (പ്രസിഡന്റ്), ജി. പരമേശ്വരൻ, എൻ.എസ്. രേണുകാദേവി, സി.എം. അബ്ദുൽസലാം (വൈസ് പ്രസിഡന്റുമാർ), ആർ. രാജാമണി (സെക്രട്ടറി), പി.പി. സത്യൻ, എൻ. ഗോപാലകൃഷ്ണൻ, പി.എ. മുസ്തഫ (ജോയിന്റ് സെക്രട്ടറിമാർ), കെ.വി. കൃഷ്ണകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.