കെ.എസ്.ടി.എ കായികമേളയിൽ കണ്ണൂർ ചാമ്പ്യന്മാർ.

Sunday 29 January 2023 11:44 PM IST

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന അദ്ധ്യാപക കായിക മേളയിൽ കണ്ണൂർ ചാമ്പ്യന്മാർ. വാശിയേറിയ പോരാട്ടത്തിലാണ്‌ ആതിഥേയരായ കണ്ണൂർ 118 പോയിന്റ്‌ നേടിയാണ് ചാമ്പന്മാരായത്‌. മലപ്പുറം 116 പോയിന്റുമായി രണ്ടാംസ്ഥാനം നേടി.

37 പോയിന്റ്‌ നേടി തിരുവനന്തപുരം മൂന്നാമതെത്തി. ഞായറാഴ്‌ച ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കമ്പവലി, ഷട്ടിൽ തുടങ്ങിയ ഗെയിംസ്‌ മത്സരങ്ങളാണ്‌ നടന്നത്‌. സമാപന സമ്മേളനവും സമ്മാന വിതരണവും കെ.വി.സുമേഷ് എം.എൽ.എ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഡി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.ടി.ശിവരാജ്, കെ.രാഘവൻ ,സി.സി.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പതിനാല് ജില്ലകളിൽ നിന്നെത്തിയ 1200 പേരാണ് രണ്ടു ദിവസത്തെ മേളയിൽ പങ്കെടുത്തത്