ജൈവ പച്ചക്കറി നടീൽ ഉത്സവം
Sunday 29 January 2023 11:54 PM IST
പിണറായി: സി.മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പിണറായി വെസ്റ്റ് പച്ചക്കറി ക്ലസ്റ്ററിന്റെ സഹകരണത്തോടെ പിണറായി വെസ്റ്റ് വയലിൽ ജൈവ പച്ചക്കറി നടീൽ ഉത്സവം സംഘടിപ്പിച്ചു. സിനിമാ സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. പിണറായി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.പ്രദീപൻ , കെ.പ്രസാദൻ, പി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പത്തേക്കർ സ്ഥലത്താണ് 50 ഓളം കൃഷിക്കാർ പച്ചക്കറി കൃഷി നടത്തുന്നത്. പച്ചക്കറി കൃഷിക്കായുള്ള നിലമൊരുക്കലും കുമ്മായ വിതരവുമടക്കമുള്ള കാര്യങ്ങൾ പച്ചക്കറി ക്ലസ്റ്ററാണ് നിർവ്വഹിച്ചത്.എല്ലാവർഷവും വായനശാലയുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെടുപ്പും നാട്ടുപച്ചക്കറി ചന്തയും ഒരുക്കാറുണ്ട