പ്രധാനമന്ത്രിയെ ഒരുപാട് ഇഷ്ടം, മോദിക്കൊപ്പം പട്ടം പറത്തിയതിന് തെളിവ് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദൻ

Monday 30 January 2023 12:13 AM IST

മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ, ഗുജറാത്തിൽ വളർന്ന താരം ഗുജറത്തിനെ കുറിച്ചും കേരളത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ,

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇഷ്ടത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയ കഥയെക്കുറിച്ചും ഉണ്ണി മുകുന്ദൻ പറഞ്ഞു. തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ പറ‌ഞ്ഞത് വളരെ ജനുവിനായാണ്. പക്ഷേ മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ തെളിവൊന്നുമില്ലല്ലോ.അന്ന് സെൽഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ുണ്ടാക്കുന്നവർക്ക് സമ്മാനവുമൊക്കെ നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുദ്ധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണക്കാർ വളരെ ജെനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ചുകൂടെ എല്ലാ കാര്യങ്ങളും ബോദ്ധ്യപ്പെടുത്തേണ്ടി വരുമെന്നും താരം കൂട്ടിച്ചേർത്തു.