റിപ്പബ്ലിക് ദിനാഘോഷവും നാടകരാവും

Monday 30 January 2023 12:54 AM IST

വെള്ളാങ്കല്ലൂർ: സെക്യുലർ കൾച്ചറൽ അക്കാഡമി റിപ്പബ്ലിക് ദിനാഘോഷവും നാടകരാവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗവും നാടക പ്രവർത്തകനുമായ സജു ചന്ദ്രൻ പുല്ലൂരും ചലച്ചിത്ര താരം എ.കെ. സനാജും ആശംസക ൾ അർപ്പിച്ചു. മൃദംഗ വിദ്വാനും വെള്ളാങ്കല്ലൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുമായ സുജൻ പൂപ്പത്തി അദ്ധ്യക്ഷനായി. തുടർന്ന് സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്നുള്ള ദമ്പതികളായ മാമോയും മാളുവും അവതരിപ്പിച്ച ഏകാംഗ നാടകവും ഉണ്ടായിരുന്നു.