പുസ്തകപ്രകാശനം
Monday 30 January 2023 12:57 AM IST
തളിക്കുളം: മണപ്പുറം സമീക്ഷ', പുരോഗമന കലാ സാഹിത്യ സംഘം സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും എഴുത്തുകാരൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. ടി.ആർ. അജയന്റെ 'ഓർമ്മകൾക്കെന്ത് സുഗന്ധം' എന്ന ആത്മകഥാ ഗ്രന്ഥം സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഡോ. സി.പി. ചിത്രഭാനു, നടൻ ടി.ജി. രവി, പ്രതാപൻ തായാട്ട്, വിജു നായരങ്ങാടി, ഇ.എ. സുഗതകുമാർ, പി. സലിംരാജ് എന്നിവർ സംസാരിച്ചു.