ബി ബി സി നിരോധിക്കണമെന്ന് ഹിന്ദുസേന

Monday 30 January 2023 2:00 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ച ബി.ബി.സിയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബോർഡുകൾ ഡൽഹി കസ്തൂർബാ ഗാന്ധി മാർഗിലെ ബി.ബി.സി ഓഫീസിന് പുറത്ത് സ്ഥാപിച്ചു. ഹിന്ദി സംഘടനായ ഹിന്ദുസേനയുടെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് ഹിന്ദുസേന ആരോപിച്ചു.രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായ ബി.ബി.സി ഉടൻ ഇന്ത്യയിൽ നിരോധിക്കണമെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.