വന്ദേഭാരതിൽ മാലിന്യമില്ലാതാക്കാൻ പുതിയ രീതി

Monday 30 January 2023 2:01 AM IST

ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ മാലിന്യം ശേഖരിക്കുന്ന ആളുകൾ ഇനി യാത്രക്കാർക്കരികിലെത്തും. വന്ദേഭാരതിൽ മാലിന്യം കിടക്കുന്നതു സംബന്ധിച്ച വാർത്ത വന്നതിനു പിന്നാലെയാണ് ഇന്ത്യൻ റെയിൽവേയുടെ നടപടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതു സംബന്ധിച്ച അറിയിപ്പ് നല്കിയത്. വിമാനത്താവളത്തിലേതിന് സമാനമായ രീതിയിലാകും ഇനി എക്‌സ്‌പ്രസുകൾ വൃത്തിയാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചു. വന്ദേഭാരതിലെ ശുചീകരണ പ്രക്രിയ മാറ്റിയിട്ടുണ്ട്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വന്ദേഭാരത് എക്‌സ്‌പ്രസിൽ കുപ്പികളും മാലിന്യങ്ങളും കിടക്കുന്ന വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.

Advertisement
Advertisement