സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തണം
Monday 30 January 2023 1:14 AM IST
തൃശൂർ: സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള വിവര സമാഹരണത്തിനായി സംസ്ഥാന തലത്തിൽ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ജാതി സെൻസസ് നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തൃശൂർ യൂണിയൻ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി പ്രസന്നൻ ഉദ്ഘാടനം ചെയ്തു. എ.വി സജീവ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എൻ ശശിധരൻ, ടി.ആർ രഞ്ജു, പ്രൊഫ.കെ.കെ ഹർഷകുമാർ, ഇന്ദിരാദേവി ടീച്ചർ, പത്മിനി ഷാജി, സി.എസ് ശശിധരൻ, കെ.ആർ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.