ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണം മ​തേ​ത​ര​ ​സം​ഗ​മം

Monday 30 January 2023 1:37 AM IST

യാ​തൊ​ന്നി​നും​ ​അ​ടി​മ​പ്പെ​ടാ​ത്ത​ ​മ​നു​ഷ്യ​നെ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ത്.​ ​മ​നു​ഷ്യ​നെ​ന്ന​ ​നി​ല​യി​ലു​ള്ള​ ​മ​നു​ഷ്യ​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​സ്വാ​ത​ന്ത്ര്യ​ത്തെ​യും​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും​ ​ഇ​ത്ര​യ​ധി​കം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​ഭ​ര​ണ​ഘ​ട​ന​ ​ലോ​ക​ത്തി​ൽ​ ​വേ​റെ​യി​ല്ലെ​ന്നു​ ​പ​റ​യാം.​ ​സ്വ​ത​ന്ത്ര​നാ​യ​ ​മ​നു​ഷ്യ​ന് ​സ്വ​ത​ന്ത്ര​മാ​യ​ ​ജീ​വി​തം​ ​ന​യി​ക്കാ​ൻ​ ​വേ​ണ്ട​തെ​ല്ലാം​ ​ന​മ്മു​ടെ​ ​ഭ​ര​ണ​ഘ​ട​ന​യി​ലു​ണ്ട്. മ​റ്റൊ​ന്നി​ന്റേ​യും​ ​സ്വാ​ത​ന്ത്ര്യ​ത്തെ​ ​ത​ട​സ​പ്പെ​ടു​ത്തു​ന്ന​തോ​ ​ലം​ഘി​ക്കു​ന്ന​തോ​ ​യ​ഥാ​ർ​ത്ഥ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​ല​ക്ഷ​ണ​മ​ല്ല.​ ​അ​ങ്ങ​നെ​യു​ള്ള​ ​സ്വാ​ത​ന്ത്ര്യ​മാ​ണ് ​ഒ​രു​വ​നെ​ ​യ​ഥാ​ർ​ത്ഥ​ ​മ​നു​ഷ്യ​നാ​ക്കി​ ​തീ​ർ​ക്കു​ന്ന​ത്.​ ​ആ​ ​സ​ർ​വ​ത​ന്ത്ര​ ​സ്വ​ത​ന്ത്ര​ത​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​സ്ഥി​വാ​ര​മാ​യി​ ​നി​ല​കൊ​ള്ള​ണ​മെ​ങ്കി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​ഒ​രു​ ​പോ​റ​ലു​പോ​ലു​മേ​ൽ​ക്കാ​തെ​ ​എ​ക്കാ​ല​വും​ ​സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. വി​ശ്വാ​സ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ന്നു​ ​എ​ന്ന​താ​ണ് ​ന​മ്മു​ടെ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ഹ​ത്വം.​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​നി​ല​വി​ൽ​ ​വ​രു​ന്ന​തി​നും​ ​വ​ള​രെ​ ​മു​ൻ​പു​ത​ന്നെ​ ​ആ​ ​മ​ഹ​ത്വ​ത്തി​ന്റെ​ ​ശ്രീ​കോ​വി​ൽ​ 1888​-​ ​ൽ​ ​ഗു​രു​ദേ​വ​ൻ​ ​അ​രു​വി​പ്പു​റം​ ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ​ ​തു​റ​ന്നി​ട്ടു.​ ​ വി​ശ്വാ​സ​ ​സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​മ​നു​ഷ്യ​നും​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​ ​രം​ഗ​ത്തും​ ​വി​ജ​യി​ക്കാ​നാ​വി​ല്ല.​ ​സാം​സ്‌​കാ​രി​ക​വും​ ​സാ​മൂ​ഹി​ക​വു​മാ​യ​ ​ബ​ഹു​സ്വ​ര​ത​ക​ളെ​ ​അ​തേ​വി​ധം​ ​നി​ല​നി​റു​ത്തി​യും​ ​ആ​ത്മ​സാ​ഹോ​ദ​ര്യം​ ​പു​ല​ർ​ത്തി​യും​ ​ഭാ​ര​തീ​യ​ർ​ ​ലോ​ക​ത്തി​ന് ​മാ​തൃ​ക​യാ​കു​ന്ന​ത് ​വി​ശ്വാ​സ​ ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ന്ന​ ​ആ​ത്മ​ബ​ലം​ ​കൊ​ണ്ടാ​ണ്. ഉ​റ​ച്ച​ ​ജ​നാ​ധി​പ​ത്യ​ബോ​ധ​മാ​ണ് ​വി​ശ്വാ​സ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​കാ​ത​ൽ. 1926​ ​-​ൽ​ ​ഗു​രു​ദേ​വ​ൻ​ ​ശി​വ​ഗി​രി​മ​ഠ​ത്തി​ന്റെ​ ​ഭ​ര​ണ​ ​നി​ർ​വ​ഹ​ണ​ത്തി​നാ​യി​ ​രൂ​പ​പ്പെ​ടു​ത്തി​യ​ ​ഒ​രു​ ​വി​ല്‌​പ​ത്ര​മു​ണ്ട്.​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ഇ​ന്ന് ​നാം​ ​കേ​ൾ​ക്കു​ന്ന​ ​നി​ർ​വ​ച​നം​ ​ഉ​ണ്ടാ​കു​ന്ന​തി​നും​ ​വ​ള​രെ​ ​മു​മ്പ് ​ത​ന്നെ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ദാ​ർ​ശ​നി​ക​ ​സൗ​ന്ദ​ര്യ​വും​ ​ശ​ബ്ദ​വും​ ​കേ​ര​ളം​ ​കേ​ൾ​ക്കു​ന്ന​ത് ​ഈ​ ​വി​ല്‌​പ​ത്ര​ത്തി​ലൂ​ടെ​യാ​ണ്.​ ​അ​തു​പോ​ലെ​ത​ന്നെ​ ​മ​ത​നി​ര​പേ​ക്ഷ​മാ​യൊ​രു​ ​സ​മൂ​ഹ​സൃ​ഷ്ടി​യി​ലൂ​ടെ​ ​സ​ർ​വ​രും​ ​സോ​ദ​ര​ത്വേ​ന​ ​വാ​ഴു​ന്ന​ ​ഒ​രു​ലോ​കം​ ​സം​സ്ഥാ​പ​നം​ ​ചെ​യ്യു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​ഗു​രു​ദേ​വ​ന്റെ​ ​ആ​ത്യ​ന്തി​ക​ല​ക്ഷ്യം. മ​ത​ബോ​ധം​ ​ഏ​തെ​ങ്കി​ലും​ ​വി​ധ​ത്തി​ൽ​ ​മ​നു​ഷ്യ​നെ​ ​അ​സ്വ​ത​ന്ത്ര​നാ​ക്കു​ന്നു​ ​എ​ങ്കി​ൽ​ ​ആ​ ​മ​ത​ബോ​ധ​ത്തെ​ ​മ​ത​നി​ര​പേ​ക്ഷ​ത​കൊ​ണ്ട് ​തി​രു​ത്ത​ത്ത​ക്ക​ ​നി​ല​യി​ൽ​ ​മ​നു​ഷ്യ​ൻ​ ​മാ​റ​ണം.​ ​ലോ​ക​ത്തി​നും​ ​കേ​ര​ള​ത്തി​നും​ ​ഗു​രു​ദേ​വ​ൻ​ ​ന​ൽ​കി​യ​ ​ഈ​ ​കാ​ഴ്ച​പ്പാ​ടി​ൽ​ ​നി​ന്നും​ ​ന​മ്മ​ൾ​ ​വ്യ​തി​ച​ലി​ക്കു​മ്പോ​ഴാ​ണ് ​മ​ത​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ത്. ഇ​ങ്ങ​നെ​ ​മ​നു​ഷ്യ​നെ​ ​പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തു​ന്ന​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഊ​ഷ്മ​ള​മാ​യ​ ​സം​സ്‌​കാ​ര​മാ​ണ് ​ഗു​രു​ദേ​വ​ൻ​ ​ന​മു​ക്ക് ​ന​ൽ​കി​യ​ ​സം​ഭാ​വ​ന.​ ​ആ​ ​സം​ഭാ​വ​ന​യു​ടെ​ ​തി​ള​ക്കം​ ​ഭാ​ര​ത​ത്തി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​യി​ലും​ ​ന​മു​ക്ക് ​തെ​ളി​ഞ്ഞു​ ​കാ​ണാം.​ ​മ​ത​വും​ ​വി​ശ്വാ​സ​വും​ ​ആ​ചാ​ര​പ​ദ്ധ​തി​ക​ളു​മൊ​ന്നും​ ​മ​നു​ഷ്യ​നെ​ ​മ​യ​ക്കു​ന്ന​താ​വ​രു​ത്.​ ​മ​റി​ച്ച് ​മ​നു​ഷ്യ​നെ​ ​മാ​റ്റാ​നു​ള്ള​താ​വ​ണം.​ ​അ​തു​ ​ത​ന്നെ​യാ​ണ് ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​ക​രു​ത​ലും​ ​ക​രു​ത്തു​മാ​കേ​ണ്ട​ത്.​ ​മാ​ന​വി​ക​ത​യു​ടെ​ ​ഏ​റ്റ​വും​ ​മ​ഹ​ത്തും​ ​ബൃ​ഹ​ത്തു​മാ​യ​ ​ഗു​രു​വി​ന്റെ​ ​അ​രു​വിപ്പു​റം​ ​സ​ന്ദേ​ശ​ത്തി​ൽ​ക്ക​വി​ഞ്ഞ് ​ന​മു​ക്കൊ​രു​ ​മ​തേ​ത​ര​ ​മൂ​ല്യം​ ​കി​ട്ടാ​നി​ല്ല.​ ​അ​തി​നൊ​പ്പം​ ​മ​നു​ഷ്യ​നെ​ ​ചേ​ർ​ത്തു​നി​റു​ത്തു​ന്ന​താ​ണ് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന.