ഗാന്ധി പ്രതിമകൾ

Monday 30 January 2023 2:03 AM IST

ഇന്ത്യയ്ക്കു പുറത്ത് നിരവധി രാജ്യങ്ങളിൽ ഗാന്ധിജിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 70 ലേറെ രാജ്യങ്ങളിൽ സമാധാനത്തിന്റെ വെളിച്ചം വിതറി ഗാന്ധി പ്രതിമകൾ തലയെടുപ്പോടെ നിൽക്കുന്നു. ചിലത്;

1. സ്റ്റാച്യൂ ഡി ഗാന്ധി

 എവിടെ - അരിയാന പാർക്ക്, ജനീവ, സ്വിറ്റ്സർലൻഡ്

 സ്ഥാപിതമായത് - 2007

 പ്രത്യേകത - ഇന്തോ - സ്വിസ് സൗഹൃദത്തിന്റെ 60ാം വാർഷികത്തിൽ സ്ഥാപിതമായി

2. സ്റ്റാച്യു ഒഫ് മഹാത്മ ഗാന്ധി

 എവിടെ - പാർലമെന്റ് സ്ക്വയർ, വെസ്റ്റ്മിൻസ്റ്റർ, ലണ്ടൻ, യു.കെ

 സ്ഥാപിതമായത് - 2015

 പ്രത്യേകത - പ്രശസ്ത ശില്പി ഫിലിപ് ജാക്ക്സൺ നിർമ്മിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ, നടൻ അമിതാഭ് ബച്ചൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ അനാച്ഛാദനം ചെയ്തു

3. മഹാത്മാ ഗാന്ധി സ്റ്റാച്യു

 എവിടെ - മാഡ്രിഡ്, സ്പെയിൻ

 സ്ഥാപിതമായത് - 2013

 പ്രത്യേകത - ആർട്ടിസ്റ്റ് റാം സുതർ നിർമ്മിച്ച പ്രതിമ ഇന്ത്യ സ്പെയിന് സമ്മാനിച്ചത്. സ്പെയിനിലെ സോഫിയ രാജ്ഞി അനാച്ഛാദനം ചെയ്തു

4. മഹാത്മാ ഗാന്ധി മെമ്മോറിയൽ

 എവിടെ - മസാച്യുസെറ്റ്സ് അവന്യു, വാഷിംഗ്ടൺ ഡി.സി, യു.എസ്.എ

 സ്ഥാപിതമായത് - 2000

 പ്രത്യേകത - മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയിയുടെ സന്ദർശന വേളയിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് യു.എസിന് സമ്മാനിച്ചത്

5. എം.കെ. ഗാന്ധി സ്റ്റാച്യു

 എവിടെ - ഗാന്ധി സ്ക്വയർ ജോഹന്നാസ്‌ബർഗ്, ദക്ഷിണാഫ്രിക്ക

 സ്ഥാപിതമായത് - 2003

 പ്രത്യേകത - ഗാന്ധിജി യുവാവായിരിക്കെയുള്ള ചിത്രീകരണം. ജോഹന്നാസ്‌ബർഗ് മേയർ അനാച്ഛാധനം ചെയ്തു

6. ഗാന്ധി സ്റ്റാച്യു

 എവിടെ -കോപ്പൻഹേഗൻ, ഡെൻമാർക്ക്

 സ്ഥാപിതമായത് - 1984

 പ്രത്യേകത - മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഡാനിഷ് സർക്കാരിന് സമ്മാനിച്ചത്

7. മഹാത്മാ ഗാന്ധി സ്റ്റാച്യു

 എവിടെ - ചർച്ച് സ്ട്രീറ്റ്, പീറ്റർമാരിറ്റ്സ്‌ബർഗ്, ദക്ഷിണാഫ്രിക്ക

 സ്ഥാപിതമായത് - 1993

 പ്രത്യേകത - ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അനാച്ഛാദനം ചെയ്തു. 1893ൽ ഇതേ നഗരത്തിൽ വച്ചാണ് യാത്രക്കിടെ ഒരു വെള്ളക്കാരൻ ഗാന്ധിജിയെ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിൽ നിന്ന് പുറത്താക്കിയത്

8. മോഹൻദാസ് കരംചന്ദ് ഗാന്ധി

 എവിടെ -ഗ്ലീബ് പാർക്ക്, കാൻബെറ, ഓസ്ട്രേലിയ

 സ്ഥാപിതമായത് -2002

 പ്രത്യേകത - ഓസ്ട്രേലിയയിലെ ആദ്യ ഗാന്ധി പ്രതിമ

Advertisement
Advertisement