മുൻ നാറ്റോ ജനറൽ പീറ്റർ പവൽ ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ്
Monday 30 January 2023 6:36 AM IST
പ്രാഗ് : മുൻ ആർമി ജനറൽ പീറ്റർ പവൽ ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശതകോടീശ്വരനും മുൻ പ്രധാനമന്ത്രിയുമായ ആൻഡ്രെ ബാബിസിനെ പരാജയപ്പെടുത്തിയാണ് നാറ്റോ മിലിട്ടറി കമ്മിറ്റിയുടെ മുൻ ചെയർമാൻ കൂടിയായ പവൽ വിജയിച്ചത്. മാർച്ച് 9ന് ഇദ്ദേഹം അധികാരമേൽക്കും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ ബാബിസിന് 42.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ 61കാരനായ പവലിന് 57.8 ശതമാനം വോട്ട് ലഭിച്ചു. രണ്ടാഴ്ച മുന്നേ നടന്ന ആദ്യ റൗണ്ടിൽ ആകെ മത്സരിച്ച എട്ട് സ്ഥാനാർത്ഥികളിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.