തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം, ഒരാൾക്ക് ഗുരുതര പരിക്ക്, കിലോമീറ്ററുകൾ അകലെ വരെ പ്രകമ്പനം

Monday 30 January 2023 6:24 PM IST

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണിയെന്ന ആൾക്കാണ് ഗുരുതരമായി പരിക്കേറ്റത് . പത്ത് കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നു. വെടിക്കെട്ട് പുര പൂ‌ർണമായി കത്തി നശിച്ചു. വെടിക്കെട്ട് പുരയിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. ശ്രീനിവാസൻ എന്നയാളുടെ പേരിലാണ് വെടിക്കെട്ട് പുരയുടെ ലൈസൻസ്,​

ഓട്ടുപാറ അത്താണി മേഖലയിലും കുലുക്കം റിപ്പോർട്ട് ചെയ്തു. രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കൊണ്ട് ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

Advertisement
Advertisement