അന്നപൂർണേശ്വരി നവഗ്രഹക്ഷേത്രം
Tuesday 31 January 2023 1:20 AM IST
മുടപുരം: ആയൂർവേദ ജംഗ്ഷനിലെ അന്നപൂർണേശ്വരി നവഗ്രഹക്ഷേത്രത്തിലെ മകരപൂയം മഹോത്സവം ഫെബ്രുവരി 1മുതൽ 4വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ 6.30ന് ഗണപതിഹോമം ഉണ്ടായിരിക്കും. ഫെബ്രുവരി 1ന് രാവിലെ 11.15ന് അന്നദാനം, രാത്രി 7ന് ഭഗവതിസേവ, 8.30ന് സർപ്പബലി. 2ന് രാവിലെ 6ന് കൊടിമരഘോഷയാത്ര,8.30ന് നവഗ്രഹഹോമം,10ന് കൊടിയേറ്റ്, 11.15ന് അന്നദാനം, രാത്രി 7ന് ഭഗവതിസേവ, 7.15ന് താലപ്പൊലിയും വിളക്കും. 3ന് രാവിലെ 8.30ന് നവഗ്രഹപൂജ, 10.30ന് കഞ്ഞിസദ്യ. രാത്രി 7.15ന് താലപ്പൊലിയും വിളക്കും. 7.30ന് യക്ഷിയമ്മയ്ക്ക് തെരളി നിവേദ്യം. 4ന് രാവിലെ 7ന് മൃത്യൂഞ്ജയഹോമം, മഹാസുദർശന ഹോമം. രാവിലെ 8.30ന് പൊങ്കാല, തുടർന്ന് പായസസദ്യ, വൈകിട്ട് 5.30ന് സോപാനസംഗീതത്തോടെ ദീപാരാധന, രാത്രി 7ന് താലപ്പൊലിയും വിളക്കും, 8.30ന് ഭക്തിഗാനമേള, രാത്രി 9ന് ആകാശക്കാഴ്ച.