ജില്ല നിക്ഷേപക സംഗമം ഇന്ന്

Tuesday 31 January 2023 1:45 AM IST
ജില്ല നിക്ഷേപക സംഗമം

ആലപ്പുഴ: വ്യവസായ വകുപ്പിന്റെ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭങ്ങൾ ആരംഭിച്ചവരും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ റമദ ഹോട്ടലിൽ ഒത്തുചേരും. മന്ത്രി പി. രാജീവ് നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യും.

മന്ത്രി സജി ചെറിയാൻ മികച്ച ധനകാര്യ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണവും വായ്പ അനുമതി പത്രങ്ങളുടെ വിതരണവും നിർവഹിക്കും. സംരംഭകർക്ക് അവരുടെ പ്രൊജക്ടുകൾ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ ജില്ല മേധാവികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്. വായ്പകളും ലൈസൻസുകളും യഥാസമയം ലഭ്യമാക്കി സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ചർച്ചകൾ നടത്തും. സംരംഭക സഹായ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ ക്ലാസും നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വിശിഷ്ടാതിഥിയാകും. കളക്ടർ വി.ആർ. കൃഷ്ണ തേജ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, ലീഡ് ബാങ്ക് മാനേജർ എം.അരുൺ, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ജില്ല വ്യവസായ കേന്ദ്രം മാനേജർ എം. പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement