ആളൂരിൽ ഭക്ഷ്യ വിഷബാധ

Tuesday 31 January 2023 12:00 AM IST

ആളൂർ : ആളൂരിലെ സ്‌നേഹോദയ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ.
വയറ്റിളക്കവും ഛർദ്ദിയും വയറു വേദനയും അനുഭവപ്പെട്ടതോടെ നൂറോളം നഴ്‌സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ. ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിദ്യാർത്ഥികളിൽ പലരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പഴകിയ ഭക്ഷണം കഴിച്ചതാകാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

Advertisement
Advertisement