ടെക്‌നീഷ്യൻമാരെ തിരഞ്ഞെടുക്കും

Tuesday 31 January 2023 12:56 AM IST

മാടപ്പള്ളി: മാടപ്പള്ളി കൃഷിഭവന്റ കീഴിലുള്ള കാർഷിക കർമ്മസേനയിൽ കൃഷിപ്പണി ചെയ്യാൻ താത്പര്യമുള്ള കൃഷി ടെക്‌നീഷ്യരെ തിരഞ്ഞെടുക്കുന്നു. 2023 ജനുവരി ഒന്നിൽ 18 വയസ് പൂർത്തിയായവരും 55 വയസ് കഴിയാത്തവരും, മാടപ്പള്ളി പഞ്ചായത്തിൽ സ്ഥിരതാമസക്കാരും നാലാം ക്ലാസ് മുതൽ പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. വയസ്, ജാതി, മാതം, വിദ്യാഭ്യാസ യോഗ്യത, സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി കൃഷി ഭവനിൽ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം കൃഷി ഭവനിൽ ലഭ്യമാണ്.