കെ.എം. മാണിയുടെ ജന്മദിനാഘോഷം
Tuesday 31 January 2023 12:01 AM IST
കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ തൊണ്ണൂറാം ജന്മദിനം പ്രവർത്തകർ കാരുണ്യദിനമായി ആചരിച്ചു. സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിൽ നിയോജകമണ്ഡല അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എമാരായ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, തിരുനക്കര പള്ളി ഇമാം താഹാ മൗലവി, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.