കെട്ടിട നിർമ്മാണം മന്ത്രി വിലയിരുത്തി

Tuesday 31 January 2023 12:10 AM IST

കോട്ടയം: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 7.67 കോടിയ്‌ക്കുള്ള കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും ഫെബ്രുവരി അവസാനവാരം ഉദ്ഘാടനം ചെയ്യാനാകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിർമ്മാണം കഴിഞ്ഞ ഹാളുകളും ക്ലാസ് മുറികളും മന്ത്രി സന്ദർശിച്ചു. പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. ഐ.ടി.ഐ പ്രിൻസിപ്പൽ സൂസി ആന്റണി, വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആധുനിക നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ്, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്‌സ്‌മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം.