ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ് : 8 മരണം
Tuesday 31 January 2023 6:37 AM IST
ജോഹന്നാസ്‌ബർഗ് : ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷം നടക്കുന്നതിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമികൾ നടത്തിയ വെടിവയ്പിൽ എട്ട് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. പോർട്ട് എലിസബത്തിൽ പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്.