ഭാര്യയുടെ മുന്നിൽ വച്ച് വൃദ്ധൻ പാമ്പ് കടിയേറ്റ് മരിച്ചു

Tuesday 31 January 2023 6:50 AM IST


ബ്രിസ്ബെയ്‌നിൽ നിന്ന് 50 കിലോമീറ്റർ അകലെ ലോക്കയർ വാലിയിലുള്ള തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഭാര്യക്കൊപ്പം നടക്കുമ്പോഴാണ് 60നും 70നും ഇടയിൽ പ്രായമുള്ള ഇദ്ദേഹത്തിന് പാമ്പിന്റെ കടിയേറ്റത്. കൈയ്യിൽ കടിയേറ്റ ഇയാൾ വൈദ്യസഹായം ലഭ്യമാക്കും മുന്നേ മരിച്ചു. ഇദ്ദേഹത്തിന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.

പാമ്പ് കടിയേൽക്കാനുള്ള സാഹചര്യം വ്യക്തമല്ല. കടിച്ച പാമ്പ് ഏത് സ്പീഷീസാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണെന്ന് കരുതുന്നു. നിലവിൽ ക്വീൻസ്‌ലൻഡിൽ പാമ്പുകളുടെ ശല്യം കൂടിയ സീസണാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന സീസൺ ഏപ്രിൽ അവസാനം വരെ തുടരും.

ഉഗ്രവിഷമുള്ളതും അക്രമകാരിയുമായ ഇനത്തിൽപ്പെട്ടതാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്. ഓസ്ട്രേലിയയിൽ തന്നെ കാണപ്പെടുന്ന വിഷമില്ലാത്ത നിരുപദ്രവകാരിയായ ഗാർട്ടർ സ്നേക്കുമായി ഇവയ്ക്ക് സാമ്യമുണ്ട്.

അതുകൊണ്ട് തന്നെ ഈസ്റ്റേൺ ബ്രൗൺ സ്നേക്കിനെ ഗാർട്ടർ സ്നേക്കാണെന്ന് തെറ്റിദ്ധരിച്ചുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദി ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ്.

Advertisement
Advertisement