മുളകുപൊടിയുമായി ബൈക്കിൽ എത്തും, രതീഷ് ലക്ഷ്യമിടുന്നത് സ്ത്രീകളെ മാത്രം; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

Tuesday 31 January 2023 12:15 PM IST

കൊച്ചി: ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്തേയ്ക്ക് മുളകുപൊടി എറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ. കല്ലൂർ സ്വദേശി രതീഷാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.

പോണേക്കര മാരിയമ്മൻ കോവിൽ ഭാഗത്ത് വച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വച്ചും പുലർച്ചെ ബൈക്കിലെത്തി സ്ത്രീകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതിന് ഇയാൾക്കെതിരെ നേരത്തേ കേസുണ്ട്. വീണ്ടും മോഷണം നടത്താൻ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് അറസ്റ്റ്.