മെച്ചപ്പെട്ട വേതനം നൽകണം.
Wednesday 01 February 2023 12:54 AM IST
വൈക്കം : സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ എ ഐ ടി യു സി വൈക്കം താലൂക്ക് കൺവെൻഷനും യാത്രഅയപ്പ് സമ്മേളനവും സി കെ വിശ്വനാഥൻ സ്മാരകഹാളിൽ നടത്തി. സംസ്ഥാന സെക്രട്ടറി സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ എസ് രത്‌നാകരൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി എൻ രമേശൻ, എം ഡി ബാബുരാജ്, സാബു പി മണലൊടി, പി എം ഗിരീഷ്, പി ജി ത്രിഗുണസെൻ, ശശി, കെ ഡി വിശ്വനാഥൻ, പി എസ് പുഷ്‌ക്കരൻ, ജെയിംസ് തോമസ്, സുനിമോൾ, പൗലോസ് എന്നിവർ പ്രസംഗിച്ചു. നിസ്സാര വേതന വ്യവസ്ഥയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനൂകൂല്യം നൽകാൻ നടപടി ഉണ്ടാകണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.