ശില്പശാല സംഘടിപ്പിച്ചു.

Wednesday 01 February 2023 12:13 AM IST

കോട്ടയം . മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷിത ഭക്ഷണത്തിനായി എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആത്മ കോട്ടയം മരങ്ങാട്ടുപിള്ളി കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടത്തിലെ പച്ചക്കറി പരിപാലനം എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബെൽജി ഇമാനുവൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ കൃഷി ഓഫീസർ ഐറിൻ എലിസബത്ത് ജോൺ ക്ലാസ് നയിച്ചു. അറുപതോളം കർഷകർ പങ്കെടുത്തു. തുളസിദാസ്, ഉഷാരാജു, ഡെന്നീസ് ജോർജ്, കെ ജി മായ എന്നിവർ പങ്കെടുത്തു.