വിദ്യാർത്ഥിനിയുടെ മുഖത്ത് വാക്കത്തികൊണ്ട് വെട്ടി; പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു, തിരച്ചിൽ ആരംഭിച്ച് പൊലീസ്
Tuesday 31 January 2023 7:01 PM IST
ഇടുക്കി: മൂന്നാറിൽ വിദ്യാർത്ഥിനിയുടെ മുഖത്ത് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ടി ടി സി ആദ്യ വർഷ വിദ്യാർത്ഥിനിയായ പ്രിൻസിക്കാണ് (19) വെട്ടേറ്റത്. പ്രിൻസിയെ ആക്രമിച്ച യുവാവ് പിന്നീട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് സ്വദേശിയായ പ്രിൻസി മൂന്നാറിൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. പാലക്കാട്ട് പെൺകുട്ടിയുടെ അയൽവാസിയായ യുവാവാണ് മൂന്നാറിലെത്തി ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചു.