ഇതാണ് മാൾട്ടി പ്രിയങ്കയുടെ മകൾ
മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ മുഖം ആദ്യമായി കാട്ടി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും വാടക ഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മകൾ പിറന്ന വിശേഷവും മകളുടെ പേരുമൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും ഇതുവരെ മകളുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രങ്ങളൊന്നും പ്രിയങ്കയോ ജൊനാസോ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി മകൾ മാൾട്ടിയുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. നിക് ജൊനാസിന്റെയും സഹോദരൻമാരുടെയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്സിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബസമേതം എത്തിയപ്പോഴാണ് പ്രിയങ്ക മകളുടെ മുഖം മറക്കാതെ ചിത്രങ്ങൾക്ക് പോസ് ചെയ്തത്.
മാൾട്ടി എന്ന പേര് സംസ്കൃതത്തിൽനിന്നാണ് . സുഗന്ധമുള്ള പുഷ്പം , അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് അർത്ഥം. കടലിലെ നക്ഷത്രം എന്നർത്ഥം വരുന്ന മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി. 2018 ൽ ആണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.