കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണം ഇന്ന് മുതൽ.
Wednesday 01 February 2023 1:35 AM IST
കോട്ടയം . ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 'സ്‌പർശ്" കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 30ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിക്കും. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി അദ്ധ്യക്ഷത വഹിക്കും. ഡി എം ഒ എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അജയ് മോഹൻ വിഷയാവതരണം നടത്തും.