അങ്കണവാടിക്ക് സ്ഥലം അനുവദിക്കണം: ഉപവാസസമരവുമായി വാർഡ് കൗൺസിലർ

Wednesday 01 February 2023 12:42 AM IST

പാലാ: വികസനത്തിന് എതിര് നിൽക്കുന്ന സങ്കുചിത രാഷ്ട്രീയ പ്രവർത്തനശൈലി നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കിഴതടിയൂർ വാർഡിൽ അങ്കണവാടിക്ക് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് എടേട്ട് നടത്തിയ ഏകദിന ഉപവാസസമരം മാണി സി.കാപ്പന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാണി സി.കാപ്പൻ എം.എൽ.എ , മുൻ കേന്ദ്രമന്ത്രി പി.സി തോമസ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രാഹം എക്‌സ് എം.പി, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, പി.സി ജോർജ് എക്‌സ് എം.എൽ.എ, ജോർജ് പുളിങ്കാട്, വി.സി പ്രിൻസ്, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി, സെബി പറമുണ്ട, കുര്യാക്കോസ് പടവൻ, ഷോജി ഗോപി, ജോസ്‌മോൻ മുണ്ടക്കൽ, തോമസ് ആർ.വി തോമസ്, മത്തച്ചൻ പുതിയിടത്തു ചാലിൽ, ജോഷി വട്ടക്കുന്നേൽ, ബിജോയി തെക്കേൽ, മാർട്ടിൻ കോലടി , വക്കച്ചൻ മേനാമ്പറമ്പിൽ, സന്തോഷ് മണർകാട്ട്, ഷിബു പൂവേലി, ജിമ്മി ജോസഫ് , അഡ്വ ആർ മനോജ്, മായാ രാഹുൽ , സിജി ടോണി, ലിജി ബിജു, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, ലൂസി ജോസ് , ബാബു മുകാല, ജോസ് വേരനാനി, മൈക്കിൾ കാവുകാട്ട്, പി.കെ മധു , തങ്കച്ചൻ മണ്ണൂശ്ശേരി, അർജുൻ സാബു, സജി ഓലിക്കര, മനോജ് വള്ളിച്ചിറ, ബിജു വരിക്കാനി, ടോം ജോസഫ് , കുര്യൻ കണ്ണംകുളം, എന്നിവർ പ്രസംഗിച്ചു.

ഇത് മുഖം രക്ഷിക്കാൻ

പാലാ: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ പ്രതിപക്ഷ ചേരിയിൽ നിന്നും രണ്ട് വോട്ട് കുറയാൻ ഇടയായതിലുള്ള ജാള്യത മറയ്ക്കുന്നതിനാണ് കിഴതടിയൂർ വാർഡിലെ മൂന്ന് കുട്ടികൾ മാത്രമുള്ള അങ്കണവാടിക്കായുള്ള പുതിയ പ്രതിപക്ഷ ആവശ്യമെന്ന് മുൻ ചെയർമാനും നഗരസഭാ കേരളാ കോൺഗ്രസ് (എം) പാർലമെന്റെറി പാർട്ടി ലീഡറുമായ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.